msg
അങ്കമാലി നഗരസഭയിൽ ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം വൈസ് ചെയർമാൻ എം.എസ് ഗിരീഷ് കുമാർ നിർവ്വഹിക്കുന്നു.

അങ്കമാലി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നഗരസഭ അങ്കണത്തിൽ വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ലില്ലിവർഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ വിനിത ദിലിപ്, പുഷ്പമോഹൻ ,കെ.കെ. സലി, കൗൺസിലർമാരായ ടി വൈ .ഏല്യാസ്, ബിനു ബി അയ്യമ്പിള്ളി, രേഖ ശ്രീജേഷ് , നഗരസഭ സെക്രട്ടറി ബീന എസ് കുമാർ, കൃഷി ഓഫീസർ പി.പി. ജോയി തുടങ്ങിയവർ സംസാരിച്ചു.