കൊച്ചി: നെടുമ്പാശേരി സാജ് എർത്ത് റിസോർട്ടിൽ വച്ച് 28ന് നടത്താൻ നിശ്ചയിച്ചിരുന്ന മിസിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരം ജൂൺ 9 ലേക്ക് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു .കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമുള്ള സുന്ദരിമാർ പങ്കെടുക്കുന്ന മത്സരം മാറ്റിവച്ചത്.