my
രഞ്ജിത്ത്

കൊച്ചി: കൊറാണ വൈറസ് ബാധിച്ചതോടെ വിദ്യാർത്ഥികൾക്ക് ഒരു മാസം വീണു കിട്ടിയ അവധിക്കാലമാണ്. ഇത് എങ്ങനെ പ്രയോജനപ്പെ‌ടുത്താം. ചില ടിപ്‌സുകൾ.

 ആരോഗ്യ ശീലങ്ങൾ

വിവിധ രോഗങ്ങൾ വരുന്ന വഴികൾ, അവയുടെ പിന്നിലുള്ള രോഗാണുക്കൾ, പകരുന്ന രീതികൾ, പ്രതിരോധ മാർഗങ്ങൾ എന്നിവ പഠിക്കാം
പുതിയ കാര്യങ്ങൾ

പുതിയ ഭാഷ, വാക്കുകൾ, ചരിത്രങ്ങൾ, ശാസ്ത്രങ്ങൾ, അവയുടെ പ്രായോഗിക വശങ്ങൾ എന്നിവ പഠിക്കാം. ആകർഷകമായ രീതിയിൽ എഴുതാം.വിവിധ രാജ്യങ്ങളെ പറ്റി മനസിലാക്കാം.

നൈപുണ്യ വികസനം

കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, സമയ ക്രമീകരണം, പ്രശ്‌ന പരിഹാര മാർഗങ്ങൾ ,എത്തിക്‌സ് ,
പ്രസംഗ പരിശീലനം , കേൾക്കാനും മനസിലാക്കാനുമുള്ള കഴിവ്, വിലപേശൽ, എഴുതാനുള്ള കഴിവ്,

ലൈഫ് സ്‌കിൽസ്, കുക്കിംഗ്, നീന്തൽ, വിവിധ സാഹചര്യങ്ങൾ നേരിടുവാനുള്ള കഴിവുകൾ ,
പേടി, വിഷമം നേരിടാനുള്ള സ്‌കിൽസ്, പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 മികച്ചതും, ആരോഗ്യദായകമായ പുതിയ കളികൾ

അറിയാത്ത പുതിയ കളികളെക്കുറിച്ച് ആദ്യം അറിയാം, അവയുടെ നിയമങ്ങളും മറ്റും പഠിക്കാം. ചെസ് കളിക്കാം. റുബിക്‌സ് ക്യൂബിസ് സോൾവ് ചെയ്യാം.

 പുതിയ ഹോബികൾ കണ്ടെത്താം
ഗാർഡനിംഗ്, വിവിധ സംഗീത ഉപകരണങ്ങൾ പഠിക്കാം, പ്രവർത്തിപ്പിക്കാം, ഫോട്ടോഗ്രാഫി പഠിക്കാം
 വായന ശീലം വർദ്ധിപ്പിക്കാം


വായിച്ചാലും വളരും, വായിച്ചില്ലേലും വളരും,
വായിച്ചു വളർന്നാൽ വിളയും ,
വായിക്കാതെ വളർന്നാൽ വളയും.കുഞ്ഞുണ്ണി മാഷ്

 കര കൗശല വസ്തുക്കൾ നിർമ്മിക്കാം
ഇന്റർനെറ്റിൽ ഡൈ , ഫൈവ് മിനിട്ട് ക്രാഫ്ട് തുടങ്ങി ഒരുപാട് വെബ്‌സൈറ്റ്, ഫേസ്ബുക്ക് പേജുകൾ യൂട്യൂബിൽ ലഭ്യമാണ്

 മാനസിക ആരോഗ്യം

ശുഭാപ്തി വിശ്വാസം വർദ്ധിപ്പിക്കാം, സംസാരത്തിൽ നല്ല വാക്കുകൾ ചേർക്കുക, നന്ദി പറയാൻ പഠിക്കുക
വിജയം എന്നത് സ്വപ്നം കാണാൻ പഠിപ്പിക്കുക, പരാജയം ജീവിതത്തിൽ ചവിട്ട് പടികളാണെന്ന് മനസിലാക്കുക, ക്ഷമ ശീലിക്കുക, മാപ്പ് നൽകാൻ പഠിക്കുക, പുതു ചിന്തകൾ കാണാൻ പഠിപ്പിക്കുക

 സാമൂഹിക ശീലങ്ങൾ
എല്ലാ കുടുംബങ്ങളും ചേർന്നിരിക്കുന്ന സമയം കണ്ടെത്താം, കുട്ടികളെ ശരിയും തെറ്റും പറഞ്ഞ് മനസിലാക്കാം, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കാം, തെറ്റ് ചെയ്യുമ്പോൾ ശാസിക്കണം. .നല്ല ശീലങ്ങളുണ്ടെങ്കിൽ അത് ഇടക്കിടയ്ക്ക് അവരെ ഓർമ്മിപ്പിക്കാം

കടപ്പാട്:രഞ്ജിത്ത്
( ശ്രീകൃഷ്ണപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം മുൻ അധ്യാപകനും , കരിയർ അഡ്വൈസറുമാണ് )