തൃക്കാക്കര: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനുവേണ്ടിയുളള പൊന്നുംവില നടപടികളുടെ ഭാഗമായി ആർ.ആർ പാക്കേജ് അനുവദിക്കുന്നതിന് വേണ്ടി തിങ്കളാഴ്ച രാവിലെ 11 ന് ആദംപിളളിക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടത്താനിരുന്ന പബ്ലിക് ഹിയറിംഗ് ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ മാറ്റിവച്ചതായി ഡെപ്യൂട്ടി കളക്ടർ അറിയിച്ചു