തൃപ്പൂണിത്തുറ: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുവാനിറങ്ങിയ പ്ളസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഉദയംപേരൂർ മങ്കായിക്കടവിൽ തുരുത്തേൽ വീട്ടിൽ സാബു - സിന്ധു ദമ്പതികളുടെ ഏക മകനും ഉദയംപേരൂർ എസ്. എൻ. ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പ്ളസ്ടു വിദ്യാർത്ഥിയുമായ അഭിജിത്ത് (17) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ എരൂർ ആസാദിനു സമീപത്തെ ആനക്കുളത്തിലായിരുന്നു സംഭവം. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ഒരു മണിയോടെ മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ഇന്നു രാവിലെ 10ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ.