congerss-i-march-
കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റി ആലങ്ങാട് പഞ്ചായത്ത് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച്.

പറവൂർ : പ്രളയദുരിതാശ്വാസ ഫണ്ട് വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ ആരോപണവിധേയ രാജിവക്കുക, നാലരയേക്കർ തണ്ണീർത്തടം രാസമാലിന്യങ്ങളടങ്ങിയ മണ്ണ് ഉപയോഗിച്ച് നികത്തിയവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആലങ്ങാട് പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. നീറിക്കോട് കവലയിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.വി. പോൾ, ബാബു മാത്യൂ, വി.ബി. ജബ്ബാർ, എം.പി. റഷീദ്, എ.എം. അലി, എബി മാഞ്ഞൂരാൻ, സുരേഷ് മുണ്ടോളിൽ തുടങ്ങിയവർ സംസാരിച്ചു.