പറവൂർ : പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ച് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ എൽ.ഡി.എഫ് സർക്കാർ തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ പറവൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.എ. അനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എ. റിയാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. ദിലീപ്, ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, ആർ. സന്ദീപ്, വി.പി. പ്രജിൽകുമാർ, ഡോ. ശ്രീകുമാർ ,ടി.ഡി. ബാബു, കെ.ബി. ഷിജോ തുടങ്ങിയവർ സംസാരിച്ചു. .ഭാരവാഹികളായി പി.എ. റിയാസ് (പ്രസിഡന്റ് ), പി.ആർ. ദിലീപ് (സെക്രട്ടറി), കെ.ജി. വിജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.