പറവൂർ : ഉച്ചിനി മഹാകാളി അമ്മൻകോവിലിൽ അമ്മൻകൊട ഉത്സവം തുടങ്ങി. പുരുഷോത്തമൻ എമ്പ്രാന്തിരി, രവീന്ദ്രൻ എമ്പ്രാന്തിരി എന്നിവരുടെ കാർമികത്വത്തിൽ തൃക്കല്യാണ കാൽനാട്ടൽ നടന്നു. 16 വരെ ദിവസവും 8 മുതൽ 6 വരെ ഊരുചുറ്റും പറയെടുപ്പും, രാത്രി 8ന് അഗ്നികരകം. 16ന് രാത്രി പന്ത്രണ്ടിന് കുടിഅഴൈപ്പ്. 17ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ ഊരുചുറ്റും പറയെടുപ്പും, ഒരു മണിക്ക് ഉച്ചക്കൊട, രാത്രി പത്തിന് സത്യകരകം, പന്ത്രണ്ടിന് അഗ്നിപ്രവേശം, ഒരു മണിക്ക്ദേശഗുരുതി. 18ന് രാവിലെ പച്ചിന് മഞ്ഞക്കുളി, തുടർന്നു നടയ്ക്കൽപറ, പതിനൊന്നിന് വരെ പ്രസാദഊട്ട്.