വൈപ്പിൻ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചെറായി പൊതുശ്മശാനത്തിൽ ശവസംസ്‌കാരം നടത്തുന്നതിനുള്ള ജോലി ലേലം ചെയ്തുറപ്പിച്ചത് സംബന്ധിച്ച് കോൺഗ്രസ് പള്ളിപ്പുറം സൗത്ത് മണ്ഡലം പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ലേലം ഉറപ്പിച്ചുനൽകിയ തീരുമാനം പഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞയോഗം സർവസമ്മതമായെടുത്തതാണ്. ഇതു സംബന്ധിച്ച് ആരും തന്നെ വാക്കൗട്ട് നടത്തിയിട്ടില്ല. ഇതിനു മുൻപ് രണ്ടുതവണ കുറഞ്ഞനിരക്ക് നോക്കി ജോലി ഏൽപ്പിച്ചപ്പോൾ നിശ്ചിതകാലം പൂർത്തിയാക്കാതെ ജോലി ഉപേക്ഷിച്ചുപോയിട്ടുണ്ട്. അതിനാൽ ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ആളെയാണ് ഇത്തവണ സംസ്‌കാര ജോലി ഏൽപ്പിച്ചിട്ടുള്ളതെന്നന്നും പഞ്ചായത്ത് അധികാരികൾ പറഞ്ഞു.