പറവൂർ : മൂത്തകുന്നം ഗവ. ആശുപത്രിയിലെ രോഗികൾക്ക് വടക്കേക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി മാസ്ക് വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത്, എ.ഡി. ദിലീപ്കുമാർ, വിഷ്ണു പി. രഞ്ജിത്ത്, അർജുൻ മദനൻ തുടങ്ങിയവർ സംസാരിച്ചു.