വൈപ്പിൻ : കൊറോണയുടെ പശ്ചാത്തലത്തിൽ ചെറായി രക്തേശ്വരി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ആഘോഷങ്ങൾ ഒഴിവാക്കി ക്ഷേത്രാചാര ചടങ്ങുകളിൽ ഒതുക്കി നടത്താൻ തീരുമാനിച്ചു. 18ന് കൊടിയേറി 24 ന് മഹോത്സവവും 25 ന് ആറാട്ടോടെ സമാപിക്കുന്നതായിരുന്നു ചടങ്ങുകൾ. ആനകളും മേളവും കലാപരിപാടികളും ഒഴിവാക്കി ക്ഷേത്രാചാരങ്ങളായ കൊടിയേറ്റവും പൂജകളും ആറാട്ടും ഗുരുതിയും മാത്രമാക്കി നടത്താനാണ് തീരുമാനമെന്ന് സെക്രട്ടറി കെ.ജി. അനി അറിയിച്ചു.