പറവൂർ : നന്ത്യാട്ടുകുന്നം ഗവ. എൽ.പി സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും എം.എൽ.എയുടെ സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ചു നിർമിച്ച പാചകപ്പുരയും വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നിർമിച്ച ജൈവവൈവിദ്ധ്യ ഉദ്യാനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എ. രശ്മി ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ വി.എ. ജിജിത്ത്, പ്രധാനാദ്ധ്യാപിക ടി.എസ്. ജയലക്ഷ്മി, ഷീല മുരളി, വിസ്മേര ജയരാജ്, വി.കെ. സജീവ്, കെ.കെ. നാരായണൻ, പി.കെ. രമാദേവി, രാഖി ജിജിത്ത്, അനന്യ സുനിൽ തുടങ്ങിയവർ സംസാരിച്ചു.