മൂവാറ്റുപുഴ:ലോട്ടറി ടിക്കറ്റ് വില കൂടുന്നതിന് കാരണമായ ജി.എസ്.ടി. നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.ജയപ്രകാശ് നയിക്കുന്ന ജാഥയ്ക്ക് നാളെ മൂവാറ്റുപുഴയിൽ സ്വീകരണം നൽകും. 5ന് കച്ചേരിത്താഴത്ത് നടക്കുന്ന ജില്ലാ സമാപന യോഗം സി.ഐ.ടി.യു. ജില്ല പ്രസിഡന്റ് പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

സംഘാടകസമിതി ചെയർമാൻ സി.കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. ജാഥ വൈസ് പ്രസിഡന്റ് വി.എസ്.മണി, മാനേജർ ടി.ബി.സുബൈർ, ജാഥാംഗങ്ങളായ എം.കെ.ബാലകൃഷ്ണൻ, ടി.എസ്.നിസ്താർ, പി.ജെ.മനോജ്, നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, എം.ആർ.പ്രഭാകരൻ, പി.എസ്.മോഹനൻ, കെ.എം.ദിലീപ്,എം.എ.സഹീർ എന്നിവർ സംസാരിക്കും. സംഘാടകസമിതി കൺവീനർ എം.എ.അരുൺ സ്വാഗതവും ട്രഷറർ ആർ. രാകേഷ് നന്ദിയും പറയും.