കൊച്ചി: കൊറോണ രോഗവ്യാപനം തടയുന്നതിന് ഉത്സവാഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന സർക്കാർ നിർദേശം നിലവിലുള്ളതിനാൽ 27 മുതൽ ഏപ്രിൽ ഒന്ന് വരെ നടത്താനിരുന്ന അമ്മൻകുട മഹോത്സവം ആചാരാനുഷ്ഠാനങ്ങളും താന്ത്രിക ചടങ്ങുകളും മാത്രമായി ചുരുക്കി.ഉത്സവത്തിന്റെ ഭാഗമായി നടത്തേണ്ടിയിരുന്ന അന്നദാനം, ഊരുചുറ്റൽ പറയെടുപ്പ്, താലം വരവ്, എളമക്കര സ്വാമിപ്പടി മുല്ലക്കൽ ക്ഷേത്രത്തിൽ നിന്നുള്ള സത്യകരകം വരവ് എന്നിവയും ഒഴിവാക്കിയതായി ക്ഷേത്രം സെക്രട്ടറി എം.ബി.ശിവരാജൻ അറിയിച്ചു.