മൂവാറ്റുപുഴ: സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി, ലഹരി വിരുദ്ധ ക്ലബ്, ഡയിൽവ്യൂ ഡീ അഡിക്ഷൻ സെന്റർ എന്നിവയുടെ സഹകരണത്തോടെ ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും, ജൂനിയർ റെഡ്ക്രോസ് യുണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ നിർമ്മിച്ച ഷോർട്ട് ഫിലിം സ്കെച്ചിന്റെ പ്രകാശനം നടത്തി. എറണാകുളം എക്സൈസ് ഡപ്പ്യൂട്ടി കമ്മിഷണൽ എ.എസ്.രഞ്ജിത് പ്രകാശനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സജിത്കുമാർ, മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. പ്രസാദ്, എക്സൈസ് ഇൻസ്പെക്ടർ പി.കെ. സതീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.കെ. രജു, വി.എ. ജബാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. ഇബ്രാഹിം, പി.ഇ ബഷീർ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.കെ.ഫൈസൽ,കെ.കെ. രമേശൻ, ടി.ജെ. ഡേവിഡ്, റനിത ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.