കൊച്ചി : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പിടിയിലായ അലനെയും താഹയെയും അഞ്ചുദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം കോടതിയിൽ അപേക്ഷ നൽകി. പ്രതികളുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണസംഘം കസ്റ്റഡിയിൽ ചോദിക്കുന്നത്. കസ്റ്റഡി അപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായി.

കഴിഞ്ഞ നവംബർ ഒന്നിന് രാത്രിയിലാണ് പന്തീരാങ്കാവിൽ നിന്ന് അലനെയും താഹയെയും പൊലീസ് പിടികൂടിയത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും മറ്റും പിടികൂടിയതിനെത്തുടർന്ന് യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തി. ഇതോടെ അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.