കീഴില്ലം: എം.സി റോഡിൽ കീഴില്ലത്ത് കാർ തല കീഴായി മറിഞ്ഞു. യാത്രക്കാർ പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു. കീഴില്ലത്ത് ടാറ്റാ മോട്ടോഴ്സിന്റെ സർവീസ് സെന്ററിനു മുന്നിൽ ഇന്നലെ പുലർച്ചെ 4.30 ഓടെയാണ് അപകടം. രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചു തകർത്ത കാർ മൂന്നാമത് പോസ്റ്റിനു ഇടയിലൂടെ പാഞ്ഞ് തല കീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഇരുന്ന വശത്ത് റോഡരുകിൽ നിന്ന മരത്തിന്റെ കുറ്റി സൈഡ് ഗ്ളാസ് തുളഞ്ഞ് കയറി സ്റ്റിയറിങ്ങിൽ ഉടക്കി നിൽക്കുകയാണ്. ഭാഗ്യം കൊണ്ടു മാത്രമാണ് ഡ്രൈവർ രക്ഷപ്പെട്ടത്. നിസാര പരിക്കുകളോടെ ബെറ്റി ജോസഫ്, ഫാ. അരുൺ എന്നിവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് ബന്ധുവീട്ടിൽ പോയ ശേഷം പിറവത്തുള്ള വീട്ടിലേയ്ക്ക് തിരിച്ച് പോകും വഴിയാണ് അപകടം. കുറുപ്പംപടി പൊലീസ് കേസെടുത്തു.