ആലുവ: മഹാത്മാഗാന്ധി സർവകലാശാല പഞ്ചവത്സര ബി.എ എൽ.എൽ.ബി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയ എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ ചെമ്പഴന്തി കുടുംബയൂണിറ്റ് അംഗം സരയൂവീട്ടിൽ പാർത്ഥകുമാറിന്റെയും അനിതകുമാരിയുടെയും മകൾ അമൃതയെ ശാഖ ആദരിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ പൊന്നാടഅണിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ശാഖാ പ്രസിഡന്റ് വി.കെ. ശിവൻ, സെക്രട്ടറി എ.ആർ. ശശിധരൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, സബിത സുഭാഷണൻ, സീന ദിവാകരൻ, എം.ജി. മധു, രാജേഷ്, അനീഷ്, സനൂഷ് സാജുലാൽ, അരുൺ, വത്സല രാജു, സ്മൃതി സക്കീർ, എ.ബി. ബാബു, എം.ഡി. ജോഷി, പി.പി. സുരേഷ്, സുഭാഷണൻ എന്നിവർ സംസാരിച്ചു.
ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികളും അമൃതയെ വീട്ടിലെത്തി ആദരിച്ചു. പ്രസിഡന്റ് ഷൈജു മനക്കപ്പടി പൊന്നാടഅണിയിച്ചു. സെക്രട്ടറി പി. ദേവരാജൻ, ജോയിന്റ് സെക്രട്ടറിമാരായ പി.എസ്. വിജയകുമാർ, സജികുമാർ, ട്രഷറർ ഗോപി എന്നിവർ സംസാരിച്ചു.