പറവൂർ : പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനർജനി പറവൂരീന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ച പത്ത് വീടുകളുടെ താക്കോൽദാനം ഇന്ന് രാവിലെ ഒമ്പതിന് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. കോട്ടുവള്ളി, വരാപ്പുഴ, ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിൽ റോട്ടറി ക്ളബ് ഓഫ് കെച്ചിൻ സെൻട്രലിന്റെ സഹകരണത്തോടെയാണ് വീടുകൾ നിർമ്മിച്ചത്.