കൊച്ചി: കൊച്ചി മെട്രോയ്‌ക്ക് പിന്നാലെ മറ്റൊരു സ്വപ്‌ന പദ്ധതിയായ വാട്ടർ മെട്രോ ഇപ്പോഴും കരയ്‌ക്കു തന്നെ. എന്ന് നീരണിയുമെന്ന് ആർക്കുമറിയില്ല. 2018 ൽ വാട്ടർ മെട്രോ സഫലമാകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. വർഷങ്ങൾ പിന്നിടുമ്പോൾ പുതിയ തീയതികൾ വന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ നവംബറാണ് കുറിച്ചിരിക്കുന്നത്. അന്നെങ്കിലും നടക്കുമോയെന്ന് കണ്ടറിയണം.
ഒന്നാം ഘട്ടം
ഇപ്പോൾ ആദ്യ ഘട്ടമായി വൈറ്റില ഹബ്ബ് മുതൽ കാക്കനാടു വരെ നവംബറിൽ ഓടിക്കാനാണ് പദ്ധതി. വൈറ്റില ഹബ്ബ്, എരൂർ, കാക്കനാട് എന്നിവിടങ്ങളിൽ ജെട്ടികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ റൂട്ടിലൂടെ ഇപ്പോൾ ജലഗതാഗത വകുപ്പിന്റെ സർവ്വീസുണ്ട്. ഹൈക്കാേടതി ജംഗ്‌ഷനിൽ അബ്ദുൾ കലാം മാർഗിലും ജെട്ടി നിർമ്മാണം തുടങ്ങിയിട്ടുണ്ട്.
2016 ൽ ശിലാസ്ഥാപനം നടന്നു
750 കോടി ചെലവ്
576 കോടി കെ.എഫ്. ഡബ്ളിയു വായ്പ
174 കോടി സംസ്ഥാന സർക്കാർ
ബോട്ടുകൾ
100 സീറ്റുള്ള 23 ബോട്ടുകൾ ഒരെണ്ണത്തിന്റെ വില:4.5 കോടി
50സീറ്റുള്ള 55 ബോട്ടുകൾ ഒരെണ്ണത്തിന്റെ വില: 2.6 കോടി
ബോട്ട് യാർഡുകൾ
തേവര
കിൻഫ്ര
ഓടുന്നത് വൈദ്യുതിയിൽ
ആദ്യ ഘട്ടത്തിൽ വൈദ്യുതിയിലായിരിക്കും ഓടുക. പിന്നീട് സൗരോർജ്ജത്തിലേക്ക് വഴിമാറും. മുഴുവൻ ബോട്ടുകളും ശീതീകരിച്ചതായിരിക്കും.
38 ജെട്ടികൾ
പദ്ധതിയിൽ 38 ജെട്ടികളാണുണ്ടാകുക. ആദ്യ ഘട്ടത്തിൽ 16 ജെട്ടികളിൽ നിന്നായിരിക്കും സർവ്വീസ്. വേമ്പനാട് കായൽ മുതൽ കൈതപ്പുഴ വരെയും കടമ്പ്രറയാർ മുതൽ വരാപ്പുഴ വരെയുമാണ് പദ്ധതിയിൽ വരുക.10 നോട്ടിക്കൽ മൈലാണ് ബോട്ടുകളുടെ വേഗത. കൊച്ചി കപ്പൽ നിർമ്മാണശാലയിലാണ് നിർമ്മാണം.