പനങ്ങാട്: പനങ്ങാട് ഓണംപോഴിൽതറ അമൽരാജ് ആറു മാസം മുമ്പ് വാങ്ങിയ സ്വകാര്യബസ്, ബസിന്റെ മുൻ ഉടമ തട്ടികൊണ്ട് പോയതായി പരാതി. ചാത്തമ്മ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന അമ്മേ നാരായണ എന്ന ബസാണ് ഹൈക്കോടതിക്കടുത്ത് ചാക്യാത്ത് വളവിന് സമീപം ഒതുക്കി നിർത്തിയിട്ട് ഡ്രൈവർചായകുടിക്കാൻ പോയ സമയം എടുത്തു കൊണ്ട് പോയത്. സമീപത്ത് നിർത്തിയിട്ടിരുന്ന ബസിലെ ജോലിക്കാരൻ ഇത് കണ്ടു. കോതമംഗലം സ്വദേശി സജുവിനെതിരെ പുതിയ കൈവശാവകാശ ഉടമയായ പനങ്ങാട് സ്വദേസി അമൽരാജ് സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി. 6മാസം മുമ്പാണ് സജുവിൽനിന്നും അമൽരാജ് ബസ് വാങ്ങിയത്. 7ലക്ഷംരൂപായാണ് വില. പഴയ ബസ് ആയതിനാൽ 3.20ലക്ഷം മുൻകൂർ നൽകി ബാക്കി ആർ.സി.ബുക്കിൽ പേര് മാറ്റിയ ശേഷം നൽകാമെന്നായിരുന്നു വ്യവസ്ഥ.
സാങ്കേതികമായും നിയമപരമായുംതടസങ്ങൾ നിൽക്കുന്നതിനാൽ ആർ.സി.ബുക്കിൽ ഓണർഷിപ്പ് മാറ്റം വറുത്തുവാൻ ഇനിയും കഴിയാത്ത അവസ്ഥയാണെന്ന് അമൽരാജ് പറഞ്ഞു.