കൊച്ചി:ബി.ജെ.പി ജില്ലാ പ്രസിഡന്റായി എസ്. ജയകൃഷ്ണൻ ചുമതലയേറ്റു. ജില്ലാ ഓഫീസിൽ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം എം.കെ. ധർമ്മരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധു മോൾ, മധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻ കുട്ടി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ: കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.