കൊച്ചി: പ്രളയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ വി.എ. സിയാദിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം സംസ്ഥാന - ജില്ലാ നേതാക്കളുടെ പേരുകൾ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ ആസൂത്രിതനീക്കമാണ് പ്രളയതട്ടിപ്പ്. കേന്ദ്ര സർക്കാർ ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണം. അല്ലെങ്കിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സമരം നടത്തുമെന്നും ജയകൃഷ്‌ണൻ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, വൈസ് പ്രസിഡന്റ് അഡ്വ. എസ്. സജി എന്നിവരും പങ്കെടുത്തു.