കൊച്ചി: കൊറോണ തടയുന്നതിന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ മാസം 20 മുതൽ 29 വരെ പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലെ ഉത്സവത്തിലെ ആഘോഷ പരിപാടികൾ ഒഴിവാക്കി. ക്ഷേത്ര ചടങ്ങുകൾ മാത്രമായിരിക്കും നടത്തുകയെന്ന് എസ്.എൻ.ഡി സംഘം മാനേജിംഗ് കമ്മിറ്റി സെക്രട്ടറി കെ.എസ്. ജെയിൻ അറിയിച്ചു.