തൃപ്പൂണിത്തുറ: ലോഡ്ജിന്റെ മുകളിലത്തെ നിലയിലേക്ക് കുളിക്കുവാനായി പോകുമ്പോൾ കാൽ വഴുതി വീണയാൾ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി ശശികുമാർ (69) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെ കോട്ടയ്ക്കകത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വദേശമായ കിളിമാനൂരിലേയ്ക്ക് കൊണ്ടുപോയി. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.