വാഗമണ്: പുള്ളിക്കാനത്തിനു സമീപം ആയിരം അടി താഴ്ചയുള്ള കൊക്കയ്ക്കുള്ളിലെ പാറക്കെട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പൂക്കാട്ടുപടി പുത്തമ്പറമ്പിൽ അമൃത്. ടി. മാണിയാണ് (26) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് വെള്ളാനി ഭാഗത്തെ അഗാധമായ കൊക്കയിൽ മൃതദേഹം കണ്ടെത്തിയത്. ഇയാൾ രണ്ടു വർഷം മുമ്പ് ഇവിടെയുള്ള സ്വകാര്യ കേളേജിൽ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ പ്രദേശത്ത് കണ്ടതായും അടുത്തുള്ള കടയിൽ നിന്ന് സിഗരറ്റും കുപ്പിവെള്ളവും വാങ്ങി പുള്ളിക്കാനം മലയിലേക്ക് പോയതായി കണ്ടെന്നു നാട്ടുകാർ പറയുന്നു. രാത്രി വൈകി ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി. പാറക്കെട്ടിനുള്ളിൽ കിടക്കുന്ന മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്‌.