കൂത്താട്ടുകുളം: സി.പി.ഐ കൂത്താട്ടുകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്ക് കൊറോണയെ പ്രതിരോധിക്കാൻ സാമഗ്രികൾ വിതരണം ചെയ്തു.ഏരിയ സെക്രട്ടറി ഷാജു ജേക്കബിൽ നിന്നും കൺട്രോളിംഗ് ഇൻസ്‌പെക്ടർ ബി.എസ് അനിൽകുമാർ ഏറ്റുവാങ്ങി.സി.പി.ഐ ലോക്കൽ സെക്രട്ടറി എം.ആർ സുരേന്ദ്രനാഥ്, കെ.എസ്.ആർ.ടി.സി(സി.ഐ.ടി.യു) സെക്രട്ടറി പ്രശാന്ത് വേലിക്കകം, വൈസ് പ്രസിഡന്റ് സന്തോഷ് കൃഷ്ണൻ, ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി ജി ശ്രീകാന്ത് എന്നിവർ സംസാരിച്ചു.