കോലഞ്ചേരി: ചാരി​റ്റബിൾ സൊസൈ​റ്റി കോലഞ്ചേരി ജംഗ്ഷനിൽ കൊറോണ ബോധവത്കരണ സെമിനാർ നടത്തി. പ്രസിഡന്റ് ടി.പി വർഗീസിന്റെ അദ്ധ്യക്ഷതയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.എ സതീഷ്‌കുമാർ വിഷയം അവതരിപ്പിച്ചു. പഞ്ചായത്തംഗം ടി.ജെ. കുരിയാക്കോസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സജീവ്, സംഘടനാ ഭാരവാഹികളായ കെ.എം സോമൻ, സി.പി ജോയി, എ.വി പൗലോസ് എന്നിവർ പ്രസംഗിച്ചു.