കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് വക ഭൂമിയിലെ ഫലവൃക്ഷങ്ങളുടെ ആദായങ്ങളും പഴന്തോട്ടം മാർക്ക​റ്റിലെ മുറികളും 17ന് ഉച്ചയ്ക്ക് 2ന് ലേലം ചെയും. പഞ്ചായത്ത് വക കുളങ്ങളിലും ചിറകളിലും മത്സ്യം വളർത്തുന്നതിനുള്ള ലേലം അന്നേ ദിവസം വൈകീട്ട് 4നും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.