കോലഞ്ചേരി:കടയിരുപ്പു ആശുപത്രിയ്ക്ക് സമീപം നാൽക്കവലയോട് ചേർന്നുള്ള ഉപയോഗശൂന്യമായ സ്ഥലത്ത് തീ പിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ചുണ്ടേക്കാട്ട് ജവഹർ എന്നയാളുടെ ഉടമസ്ഥതയിലുള്ള 30 സെന്റ് സ്ഥലത്തെ ഉണങ്ങിയ മരങ്ങൾക്കും പുല്ലിനുമാണ് തീപിടിച്ചത്. ഉച്ച സമയമായതിനാൽ വേഗത്തിൽ ആളിപ്പടർന്ന തീ സമീപവാസികൾക്ക് ആശങ്കയുണ്ടാക്കി. വിവരമറിയിച്ച ഉടനെ പട്ടിമ​റ്റം ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തമുണ്ടായ സ്ഥലത്തിന് മുകളിലൂടെയാണ് 110 കെ വി ലൈൻ കടന്ന് പോകുന്നത്.