വൈപ്പിൻ: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശനിയാഴ്ചകളിൽദിവ്യബലിയും, നൊവേനയും, നേർച്ച ഭക്ഷണവും ഉണ്ടായിരിക്കില്ല. നടുവിലെ കപ്പേളയിലെ യൗസേപ്പിതാവിന്റെ കൊടിയേറ്റവും തിരുകർമ്മങ്ങളും 19-ാം തീയതിയിലെ തിരുകർമ്മങ്ങളും ഊട്ടുസദ്യയും മാറ്റി വച്ചു. കൂടാതെ ബസിലിക്കയുടെ കീഴിലുള്ള കുടുംബ യൂണിറ്റുകളിൽ പ്രാർത്ഥനകൂട്ടായ്മയും കുരിശിന്റെ വഴി പ്രാർത്ഥനകളും നിർത്തിവച്ചതായി ബസലിക്ക റെക്ടർ ഫാ.ജോൺസൺ പങ്കേത്ത് അറിയിച്ചു.