പറവൂർ: കൊറോണ ഭീതിയെ തുടർന്ന് വിദേശത്തേക്ക് തിരകെപ്പോകാനാകാതെ കഴിയുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം പരിഹരിക്കുന്നതിന് സർക്കാർസമയബന്ധിതമായ നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. . ഇറ്റലിയിൽ നിന്നെത്തിയ പ്രവാസികളെ കുറ്റക്കാരായി പ്രചരിപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണ്. കൊറോണയെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളോടും പ്രവാസി കോൺഗ്രസ് പൂർണ്ണമായും സഹകരിക്കുമെന്ന് നേതൃയോഗം അറിയിച്ചു. ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.