പറവൂർ: വനിതാദിനത്തോട് അനുബന്ധിച്ച് തൃശൂർ അമല ആശുപത്രിയുടെ സഹകരണത്തോടെ പാവപ്പെട്ട കാൻസർ രോഗികൾക്ക് സൗജന്യ വിഗ് നൽകുന്നതിന് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പറവൂർ മഡോണ വിനിതാ കോൺഫറൻസ് കേശദാനം നടത്തി പറവൂർ സെന്റ് ഡോൺബോസ്കോ പള്ളിയിൽ നടന്ന ഡെപ്യൂട്ടി ജില്ലാകളക്ടർ എൻ.ആർ. വൃന്ദാദേവി ഉദ്ഘാടനം ചെയ്തു. ഫാ. അനീഷ് പുത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവരെയുള്ള 38 പേർ കേശദാനംനടത്തി