troll
പൊലീസ് ട്രോൾ

കോലഞ്ചേരി: എന്ത് സംഭവിച്ചാലും മലയാളി ഹാസ്യം കൈവിടില്ലെന്നതിന് തെളിവായി കൊറോണക്കാലത്തെ കൊറോണ ട്രോളുകളും. ഫേസ് ബുക്ക് പോസ്റ്റുകളും വാട്ട്സപ്പ് സന്ദേശങ്ങളുമായി കൊറോണയെയും പരിഹസിച്ചും ഹാസ്യത്തിലൂടെ ബോധവത്കരണം നടത്തിയും വിളയാടുകളയാണ് ട്രോളർമാർ.

ഞാൻ നിന്നെ വിളിച്ചപ്പോ ഒരുത്തന്റെ ചുമ കേട്ടല്ലോ, ആരാടി അവൻ എന്നങ്ങ ഭർത്താവിന്റെ ചോദ്യവുമായി ആദ്യം വന്ന ഒരു ട്രോൾ കൊറോണയെക്കാൾ വേഗം പടർന്ന് പിടിച്ച് മലയാളികളിൽ ചിരിരോഗം പടർത്തി. കൊറോണ രോഗി വരെ അത് കണ്ട് ചിരിച്ചുകാണും.

തൊട്ടു തൊട്ടു തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടീ നിന്നെ.... ഇടയ്ക്കിടക്കുള്ള തൊട്ടു നോക്കലുണ്ടല്ലോ... അത് തല്ക്കാലം ഒഴിവാക്കുക. സോപ്പ് ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കി വച്ച് കൊറോണാ വൈറസിനെ നമുക്ക് ധൈര്യമായി നേരിടാമെന്ന് പറഞ്ഞ് വന്ന വീഡിയോയിൽ പ്രേംനസീറിന്റെ ശബ്ദത്തിലാണ് സന്ദേശം.

മറ്റൊരു വീഡിയോ രാജമാണിക്യം ബെല്ലാരി രാജാ സ്ലാംഗിലാണ് വിവരണം. രജനീകാന്തും, വിജയും വരെ ഈ വീഡിയോയിൽ വരുന്നു.

കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ഫഹദ് ഫാസിൽ സീനാണ് മറ്റൊന്ന്. അഞ്ചു വർഷം കഴിഞ്ഞെത്തിയ ഭർത്താവിനോട് ആരോഗ്യ വകുപ്പിൽ റിപ്പോർട്ടു ചെയ്യാൻ ഭാര്യ നിർദ്ദേശിക്കുന്നതാണ് ട്രോളിന്റെ തീം.
ഇത്തരത്തിൽ ട്രോളുകളുമായി കൊറോണ പ്രതിരോധ ബോധ വല്ക്കരണവുമായി പൊലീസും നവ മാദ്ധ്യമങ്ങളിൽ നിറയുകയാണ്.