കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി. കെട്ടിട മേഖലയിലേക്കും സന്ദർശ ഗാലറിയിലുമാണ് വിലക്ക്. യാത്രയയക്കാനും സ്വീകരിക്കാനും എത്തുന്നവരുടെ എണ്ണം പിരമിതപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും സിയാൽ അധികൃതർ അഭ്യർത്ഥിച്ചു.
ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ എത്തിയ 3091 പേരെ പരിശോധിച്ചു. ഇറ്റലിയിൽ നിന്നുള്ള 21 പേരെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പത്ത് പേരെയും ആലുവയിലെയും കളമശേരിയിലും ഗവ. ആശുപത്രികളിലേക്ക് മാറ്റി.