നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ വാപ്പാലശേരി തോട്ടിലും, വഴിതോട്ടിലും അങ്കമാലി നഗരസഭയിലെ ദീപ്തി നഗർ പ്രദേശത്തും, മാലിന്യം ഒഴുകുന്നത് തടയാൻ ജനപ്രതിനിധികൾ സംയുകത പരിശോധന നടത്തി. ഇടമലയാർ പദ്ധതിയിൽ നിന്നുള്ള വെള്ളം വാപ്പാലശ്ശേരി കയറ്റുകുഴി പുഞ്ച തോട്ടിലൂടെ വഴിതോട് വഴി വേതുചിറയിലെത്തിയപ്പോൾ വെള്ളത്തിനു നിറമാറ്റം കണ്ടതിനെ തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്.
അങ്കമാലി റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്ന് ആരംഭിച്ച് ദേശീയപാത മുറിച്ച് ദീപ്തിനഗർ വഴി കാനയിലൂടെ മലിനജലം ഒഴുകുന്നതായി പരിശോധനയിൽ കണ്ടെത്തി. റെയിൽവേ സ്‌റ്റേഷനോട് ചേർന്നുള്ള ടെൽക്ക് കമ്പനിയിൽ നിന്ന് ഒഴുകുന്ന കാന ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ, എം.ഡി എം.ബി പ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ചു.
നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, വൈസ് പ്രസിഡന്റ് പി സി സോമശേഖരൻ, മെമ്പർ സുമ സാബുരാജ്, കർമ്മസമിതി അംഗം എവി സുനിൽ, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്‌സൺ എം എ ഗ്രേസി, കൗൺസിലർ സിനി ജോണി, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.