കൂത്താട്ടുകുളം: പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സൊസൈറ്റി ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം നഗരസഭയിലെ ചോരക്കുഴി പാടശേഖരത്തിൽ തരിശുകിടന്ന രണ്ടേക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഫെസിലിറ്റേറ്റർ വി സി മാത്യു അദ്ധ്യക്ഷനായി.കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫിലിപ് വർഗീസ്, കൃഷി ഓഫീസർ ബെന്നി കെ മാത്യു, കെ കെ അയ്യപ്പൻകുട്ടി, ആശ ഷാജൻ, പി ടി തോമസ് എന്നിവർ സംസാരിച്ചു.കൃഷി വകുപ്പിന്റെ ജീവനി പദ്ധതി പ്രകാരം ശുദ്ധവും ആരോഗ്യ പൂർണ്ണവുമായ ഭക്ഷണം ലഭ്യമാക്കുക എന്നലക്ഷ്യത്തോടെ പയർ, വെണ്ട, തക്കാളി, മത്തൻ, കുമ്പളം, ചീര മുതലായവ ഇവിടെ കൃഷി ചെയുന്നുണ്ട്.