ആലുവ:തോട്ടക്കാട്ടുകരയിൽ തൂങ്ങി മരിച്ചയാളുടെ മൃതദേഹത്തോട് പൊലീസ് അനാദരവ് കാണിച്ച സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന് എതിർവശമാണ് സംഭവം നടന്നത്. പൊലീസ് നടപടി സംബന്ധിച്ച് മാർക്‌സിസ്റ്റ് പാർട്ടി ഏരിയ സെക്രട്ടറിയുടെ പ്രസ്താവന അപഹാസ്യവും കുറ്റബോധത്തിൽ നിന്നും ഉണ്ടായതാണെന്നും യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് ആരോപിച്ചു.