കൊച്ചി: സുരക്ഷ മാസ്‌കുകൾക്ക് അമിത വില ഈടാക്കിയ 13 സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. വില രേഖപ്പെടുത്താത്തതും ഗുണനിലവാരവുമില്ലാത്തതുമായ മാസ്‌കുകൾ വിൽപ്പന നടത്തിയതായും കണ്ടെത്തി. അഞ്ചു രൂപ വിലയുള്ള മാസ്‌കിന് 27 രൂപവരെ ഈടാക്കിയതായാണ് കണ്ടെത്തിയത്.