പറവൂർ : പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമ്മിച്ച പത്ത് വീടുകളുടെ താക്കോൽ വി.ഡി. സതീശൻ എം.എൽ.എ കൈമാറി. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സെൻട്രലിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ നാലും കോട്ടുവള്ളിയിൽ മൂന്നും വടക്കേക്കരയിൽ രണ്ടും വരാപ്പുഴയിൽ ഒരു വീടും നിർമ്മിച്ചത്. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, വൈസ് പ്രസിഡന്റ് കൊച്ചുറാണി, റോട്ടറി ക്ലബ് ഹൗസിംഗ് പ്രൊജക്ട് ചെയർമാൻ ബിജു ജോൺ, കെച്ചിൻ സെൻട്രൽ പ്രസിഡന്റ് രൂപേഷ് രാജഗോപാൽ, സെക്രട്ടറി ഫിലിപ്പ് തോമസ്, കെ.എൻ. ശാസ്ത്രി, പി.ആർ. സൈജൻ തുടങ്ങിയവർ പങ്കെടുത്തു.