മൂവാറ്റുപ്പുഴ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഫ്ളാ​റ്റുകളിലും എ.ടി.എമ്മുകളിലും ശുചിത്വം പാലിക്കാൻ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് റസിഡന്റ് അസോസിയേഷനുകൾക്കും ബാങ്കുകൾക്കും ജില്ലാ കളക്ടർ എസ്.ഷാനവാസ് നിർദ്ദേശം നൽകി. പൊതുപ്രവേശന മാർഗങ്ങൾ, വാതിലുകൾ എന്നിവ ശുചീകരിക്കണം. കൈകൾ വൃത്തിയാക്കുന്നതിനുളള സാനിറ്ററൈസുകളും വെള്ളവും ഇവിടങ്ങളിൽ സൂക്ഷിക്കണം. സെക്യൂരി​റ്റി ജീവനക്കാർ അവരവരുടെ ശുചിത്വം ഉറപ്പുവരുത്തുന്നതോടൊപ്പം സന്ദർശകർക്ക് ഇത്തരം സൗകര്യം ഒരുക്കി നൽകണമെന്നും കളക്ടർ നിർദ്ദേശിച്ചു.