ആലുവ: തോട്ടുമുഖത്ത് ലോട്ടറി നമ്പർ തിരുത്തി പണം തട്ടിയആൾ മണിക്കൂറുകൾക്കം പിടിയിലായി. എടയപ്പുറം നേച്ചർ കവലയിൽ ചിറ്റേത്തുകാട്ടിൽ സി.എസ്. റസാഖാണ് ഇന്നലെ രാവിലെ കബളിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ചനറുക്കെടുത്ത അക്ഷയപ്ലസ് ഭാഗ്യക്കുറിടിക്കറ്റിൽ 1327 എന്ന നമ്പർ നൂറ് രൂപ സമ്മാനമുള്ള 1827എന്ന് തിരുത്തി നൽകുകയായിരുന്നു.പണം വാങ്ങാതെ ശനിയാഴ്ച നറുക്കെടുക്കുന്ന ടിക്കറ്റുകൾ വാങ്ങി.
ടിക്കറ്റിലെ ബാർ കോഡ് സ്‌കാൻ ചെയ്യാൻ സംവിധാനമുള്ള മൊബൈൽ കൈവശമുള്ള റസാഖ് അവ സ്‌കാൻ ചെയ്യാൻ തുടങ്ങിയപ്പോൾ തട്ടിപ്പ് നടത്തിയ ആൾ സ്ഥലം വിട്ടു. കാറിന്റെ നമ്പർ ഓർത്തു വെച്ച റസാഖ് ഇയാളുടെ പിന്തുടർന്ന് ആലുവയിലെ ഹോട്ടലിൽ വെച്ച് കൈയോടെ പിടികൂടുകയായിരുന്നു. . ആലുവ പൊലീസിൽ പരാതി നൽകി .