ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ ഇന്ന് ആലുവ റെയിൽവേ സ്റ്റേഷന് മുമ്പിൽ യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മണി മുതൽ അഞ്ച് മിനിറ്റ് 140 നിയോജകമണ്ഡലം തലങ്ങളിലും സമരം നടത്തും. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വൻതോതിൽ താഴ്ന്നിട്ടും ആനുപാതികമായി ഇന്ധന വില കുറക്കാതെ കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.