തൃപ്പൂണിത്തുറ: .തിരുവാങ്കുളം ഹിൽ പാലസ് - ചിത്രപ്പുഴ റോഡിൽ കൊല്ലൻ പടിക്കു സമീപത്തെ റോഡിലൂടെ ആഴ്ചകളായി പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കരാറുകാർ പണിമുടക്കിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്.
ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യത്തിന്റെ ഫലമായാണ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തത്ഹിൽപാലസ് - ചിത്രപ്പുഴ റോഡ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതുമൂലം തകരാറിലാവുന്ന സ്ഥിതിയാണ്.ഭാരവണ്ടികൾ പോകുമ്പോൾ ഈ ഭാഗം പൊളിഞ്ഞു പോകാൻ സാദ്ധ്യതയുണ്ട്.
അറ്റകുറ്റപ്പണി നടത്തുവാൻ അടിയന്തിര നടപടി വേണമെന്ന് ട്രുറ സെക്രട്ടറി എം.എസ് നായർ ആവശ്യപ്പെട്ടു.