തൃപ്പൂണിത്തുറ: കൊറോണ ബാധിതർക്ക് ചികിത്സ നൽകുന്നതിന് പുതിയകാവ് ആയുർവേദ കോളേജ് ആശുപത്രിയും ഒരുങ്ങി. ആരോഗ്യ വകുപ്പ് അധികൃതർസൗകര്യങ്ങൾ വിലയിരുത്തി. ആശുപത്രിയിലെ അറുപതിലധികം വരുന്ന പേ വാർഡുകളിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു. മുറികൾ ശുചീകരിച്ച് പ്രത്യേക വിഭാഗമാക്കി . ആദ്യമായാണ് ആയുർവേദ ആശുപത്രി കൊറോണ ചികിത്സയ്ക്കായി ഒരുക്കുന്നത്. അതേ സമയം മറ്റു വാർഡുകളിൽ ആയുർവേദ ചികിത്സ തുടരും.