നെടുമ്പാശേരി: ദാഹജലത്തിന് വേണ്ടി ജനം നെട്ടോട്ടമോടുമ്പോഴും ചെങ്ങമനാട് പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസായ ചെങ്ങൽതോടിന്റെ കൈവഴിയായ പനയക്കടവ് കുളിക്കടവ് നാശോന്മുഖമായി തുടരുന്നു. നിരവധിയാളുകൾ അലക്കാനും കുളിക്കാനും ജലസേചനത്തിനും മറ്റും ഉപയോഗിച്ചിരുന്ന കടവാണിത്.
കാടുമൂടിയ കടവിൽ ഇഴജന്തുക്കളും തെരുവ് നായ്ക്കളും വിഹരിക്കുന്നതിനാൽ ജനം കടവ് ഉപേക്ഷിച്ച അവസ്ഥയാണ്. പായലും മുള്ളൻചണ്ടിയും കുഴമ്പുരൂപത്തിലുള്ള മാലിന്യവും കെട്ടിക്കിടക്കുകയാണ്. അസഹ്യമായ ദുർഗന്ധവുമുണ്ട്. ജനപ്രതിനിധികൾ കടവ് നവീകരിക്കുന്നതിന് അടിയന്തര നടപടിയും സ്വീകരിക്കണം.