കൊച്ചി: കൊറോണ വൈറസ് ബാധിതരെന്ന സംശയത്തിൽ എറണാകുളം ജില്ലയിൽ ഇന്നലെ 87പേരെ നിരീക്ഷണത്തിലാക്കി. 77 പേർ വീടുകളിലും 10 പേർ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലുമാണ്. നിരീക്ഷണ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ 22 പേരെ ഒഴിവാക്കി. ഇവരിൽ 18പേർ വീടുകളിലെ നിരീക്ഷണത്തിലായിരുന്നു. എറണാകുളം മെഡിക്കൽ കോളേജിൽ നിന്ന് നാലുപേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ മൊത്തം 32 പേർ ആശുപത്രി നിരീക്ഷണത്തിലാണ്. എറണാകുളം മെഡി. കോളേജിൽ 25പേരും മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ഏഴ് പേരുമാണുള്ളത്. വീടുകളിൽ 680 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 16 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്കായി ആലപ്പുഴയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് (എൻ.ഐ.വി) അയച്ചത്.