കോലഞ്ചേരി: കൊറോണ നിയന്ത്രിക്കണം, ബാധിതരായവരെ കണ്ടെത്തണം. പൊലീസിന് ലഭിക്കുന്നത് അര ലിറ്റർ സാനിറ്റൈസർ.മാസ്കും കിട്ടാനില്ല. ജില്ലാ റൂറൽ പൊലീസിനാണ് ദുർഗതി. സ്റ്റേഷൻ ലിമിറ്റിൽ വന്നിരിക്കുന്ന വിദേശ യാത്രക്കാരുടെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഓരോ സ്റ്റേഷനുകൾക്കും കൈമാറിയിട്ടുണ്ട്. ഇവർ വന്നതും പുറത്തു പോകുന്നതടക്കം മുഴുവൻ വിവരങ്ങളും പൊലീസ് കൈമാറണമെന്നാണ് നിർദ്ദേശം . വന്നവർ രോഗികളാണോ, ഐസലേഷൻ നിർദ്ദേശിച്ചവരാണോ എന്നുള്ള വിവരങ്ങൾ പൊലീസിന് ലഭ്യമല്ല. അത്തരം വിവരങ്ങൾ ആരോഗ്യ വകുപ്പാണ് സൂക്ഷിക്കുന്നത്. പൊലീസ് ഇത്തരക്കാരെ കണ്ടെത്തി വിവരം നൽകിയിരിക്കണം . മുഖാവരണമോ, രോഗം പടരാതിരിക്കാനുള്ള പ്രതിരോധ വസ്ത്രങ്ങളോ നൽകാതെയാണ് വിവര ശേഖരണത്തിന് നിർദ്ദേശം നല്കിയത്. മൂന്നു മണിക്കൂർ ഇടവിട്ട് ഇത്തരം വിവരങ്ങൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് വയർലെസ് വഴി കൈമാറണം. ഇതിനായി രോഗികളെ കണ്ടെത്തി അവരുടെ സമീപത്ത് എത്തിയേ പറ്റൂ. എന്നാൽ രോഗിയുടെ വീട്ടിൽ പൊലീസ് അന്വേഷിച്ച് ചെല്ലരുതത്രെ.
കറങ്ങി നടന്ന് പൊലീസിനെ കറക്കുന്നു
കഴിഞ്ഞ ദിവസം കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയായ വലമ്പൂരിൽ അബുദാബിയിൽ നിന്നും എത്തിയ ആൾ പുറത്തു കറങ്ങി നടക്കുന്നതായി പൊലീസിനു ലഭിച്ചത് നൂറിലധികം കോളുകളാണ്. ഇയാൾക്ക് ഹോം ഐസലേഷൻ നിർദ്ദേശിച്ചാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് വീട്ടിയച്ചിരിക്കുന്നത്. കോൾ വന്നതോടെ പൊലീസ് ഒരു മുൻ കരുതൽ പോലുമില്ലാതെ ആളെ അന്വേഷിച്ച് കണ്ടെത്തി. ഇനി നാളെ ഇദ്ദേഹത്തിന്റെ പരിശോധന ഫലം വന്നാലറിയാം എന്താകുമെന്ന്. ഇതാണ് പൊലീസിന്റെ അവസ്ഥ
.വിദേശ യാത്രക്കാരുടെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഓരോ സ്റ്റേഷനുകൾക്കും കൈമാറിയിട്ടുണ്ട്. ഇവർ വന്നതും പുറത്തു പോകുന്നതടക്കം മുഴുവൻ വിവരങ്ങളും പൊലീസ് അന്വഷിച്ച് കണ്ടെത്തണം