പറവൂർ : കോറോണ സംശയിക്കുന്ന അമ്പത്തിയൊന്ന് പേർ പറവൂരിലും മുപ്പത്തിയെട്ട് പേർ പുത്തൻവേലിക്കരയിലും നീരീക്ഷണത്തിൽ. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമായി സമ്പർക്കം പുലർത്തിയവരാണിവർ. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കാലയളവുവരെ വീട്ടിനുള്ളിൽ കഴിയണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇവരുമായി നിരന്തരം ആരോഗ്യവകുപ്പ് അധികൃതർ ബന്ധപ്പെടുന്നുണ്ട്. ഇവരിൽ രോഗലക്ഷണങ്ങൾ കാണാത്തതിനാൽ രക്തസാമ്പിൾ എടുത്ത് പരിശോധന നടത്തിയട്ടില്ല. നിരീക്ഷണത്തിൽ കഴിയുന്ന പ്രദേശത്ത് ഭീതിജനകമായ അന്തരീക്ഷമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.