പറവൂർ: വഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കെടാമംഗലം പാടത്തുപറമ്പിൽ അനിൽകുമാർ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. കൂടെയുണ്ടായിരുന്നവർ ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു 10നു തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ഷീജ. മക്കൾ: ഒഷീൻ, ഷിയാൻ.